ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം ഒഴിവാക്കണമെന്ന് സുപ്രീംകോടതി. മെറിറ്റ് മാത്രമായിരിക്കണം പ്രവേശന മാനദണ്ഡമെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, പി.സി.പന്ത് ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. ദേശീയ താൽപര്യം മുൻനിർത്തി കേന്ദ്ര^സംസ്ഥാന സർക്കാറുകൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി.
ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ സംവരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. സ്വാതന്ത്യം ലഭിച്ച് 68 വർഷമായിട്ടും ഇത്തരം ആനുകുല്യം നൽകുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.