ഗീതക്ക് ബന്ധുക്കളെ തിരിച്ചറിയാനായില്ളെന്ന്

ന്യൂഡല്‍ഹി: 15 വര്‍ഷത്തിനുശേഷം പാകിസ്താനില്‍ നിന്ന് എത്തിയ മൂകയും ബധിരയുമായ  ഇന്ത്യന്‍ പെണ്‍കുട്ടി ഗീതക്ക് ഇന്ത്യയിലെ തന്‍റെ ബന്ധുക്കളെ തിരിച്ചറിയാനായില്ളെന്ന്. പിതാവും രണ്ടാനമ്മയും ആണെന്ന് പറഞ്ഞ് എത്തിയവരെ ഗീതക്ക് തിരിച്ചറിയാനായില്ളെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചതായി ബി.ബി.സി റിപോര്‍ട്ട് ചെയ്തു.

എന്നാല്‍, ഇന്ത്യയില്‍ നിന്നും പാകിസ്താനിലേക്ക് അയച്ചു കൊടുത്ത ഫോട്ടോയില്‍ തന്‍റെ കുടുംബാംഗങ്ങളെ ഗീത തിരിച്ചറിഞ്ഞിരുന്നു. നേരിട്ട് കണ്ടപ്പോള്‍ താന്‍ ഫോട്ടോയില്‍ കണ്ടവര്‍ ഇവരല്ളെന്ന് ഗീത പ്രതികരിച്ചതായാണ് അറിയുന്നത്. നേരത്തെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ക്ക് ലഭിച്ച മാതാപിതാക്കളുടെ ഫോട്ടോ തിരിച്ചറിഞ്ഞതായിരുന്നു ഗീതക്ക് ഇന്ത്യയിലേക്കുള്ള വഴി തുറന്നത്.

ഡല്‍ഹിയില്‍ ഗീതയെ കാണാനത്തെിവര്‍ അവളുടെ ബന്ധുക്കള്‍ തന്നെയാണോ എന്ന് ഉറപ്പുവരുത്താന്‍ ഡി.എന്‍.എ ടെസ്റ്റിനൊരുങ്ങുകയാണ് സര്‍ക്കാര്‍. തിങ്കളാഴ്ച രാവിലെ ഡല്‍ഹിയില്‍ എത്തിയ ഗീത പാക് ഹൈകമ്മീഷനില്‍ ആയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.