‘ഞാന്‍ ഇന്ത്യക്കാരനാണ്, പാകിസ്താനെ വെറുക്കുന്നില്ല’ പാക് വിരോധത്തിനെതിരെ ഓണ്‍ലൈന്‍ പ്രചാരണം

മുംബൈ: വാക്കുകളിലൂടെയും വിലക്കുകളിലൂടെയും പടരുന്ന പാക് വിരോധത്തിനെതിരെ ഓണ്‍ലൈന്‍ പ്രചാരണം. പ്രെഫൈല്‍ ഫോര്‍ പീസ് എന്ന ഹാഷ്ടാഗിലാണ് സാമൂഹികമാധ്യമങ്ങളില്‍ പാക് വിരോധത്തിനെതിരായ കാമ്പയിന്‍. ‘ഞാന്‍ ഇന്ത്യക്കാരനാണ്, പാകിസ്താനെ വെറുക്കുന്നില്ല’ എന്ന സന്ദേശമാണ് പ്രഫൈല്‍ചിത്രമാക്കുന്നത്. തങ്ങള്‍ എവിടെ നിന്നുള്ളവരാണെന്ന് വ്യക്തമാക്കി പരസ്പരം വെറുക്കുന്നില്ളെന്നും രാഷ്ട്രീയക്കളിയാണ് മതിലുകള്‍ തീര്‍ക്കുന്നതെന്നും പറയുന്ന കുറിപ്പാണ് പ്രെഫൈല്‍ ചിത്രമാക്കുന്നത്. കേരളം മുതല്‍ കശ്മീര്‍വരെയുള്ള ഇന്ത്യക്കാര്‍ ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും പ്രെഫൈല്‍ ചിത്രം മാറ്റിയാണ് പാകിസ്താനോടുള്ള സൗഹൃദമറിയിക്കുന്നത്. പാകിസ്താനികളും അമേരിക്ക, ബ്രിട്ടന്‍, യു.എ.ഇ എന്നിവിടങ്ങളില്‍നിന്നുള്ള ഇന്ത്യ-പാക് സ്വദേശികളും കാമ്പയിനില്‍ പങ്കുചേരുന്നുണ്ട്.

മുംബൈയിലെ ബാന്ദ്ര സ്വദേശിയായ റാം സുബ്രഹ്മണ്യന്‍ എന്ന 36കാരനാണ് കാമ്പയിന് തുടക്കമിട്ടത്. ശിവസേനക്കാര്‍ പാകിസ്താനി കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും കായികതാരങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തുന്നതും അവര്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നതുമാണ് അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത്. പ്രെഫൈലില്‍ സെല്‍ഫിയോടൊപ്പമിട്ട കുറിപ്പില്‍ താനൊറ്റക്കല്ളെന്നും തന്നെപ്പോലെ ഒരുപാടുപേരുണ്ടെന്നും റാം സുബ്രഹ്മണ്യന്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.