അഹ്മദാബാദ്: പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിനെ അഹ്മദാബാദ് മെട്രോ പൊളിറ്റന്‍ കോടതി ഏഴുദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പട്ടേലിനെ ശനിയാഴ്ച രാത്രിയാണ് ക്രൈംബ്രാഞ്ച് മജിസ്ട്രേറ്റിന്‍െറ വസതിയില്‍ ഹാജരാക്കിയത്.
പുലര്‍ച്ചവരെ നീണ്ട മാരത്തണ്‍ വാദങ്ങള്‍ക്കൊടുവിലായിരുന്നു കോടതി വിധി. പാട്ടിദാര്‍ അനാമത്ത് ആന്ദോളന്‍ സമിതിയുടെ (പി.എ.എ.എസ്) നേതൃത്വത്തില്‍ നടന്ന സംവരണ പ്രക്ഷോഭങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഇവര്‍ക്ക് ഫണ്ട് നല്‍കിയവരെയും കുറിച്ചറിയാന്‍ ഹാര്‍ദിക്കിനെ കൂടുതല്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്ന അന്വേഷണസംഘത്തിന്‍െറ വാദം കോടതി അംഗീകരിച്ചു. സംഘടനാ നേതാക്കള്‍ പൊലീസ് കസ്റ്റഡിയിലായ ശേഷം ഗുജറാത്തിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന കലാപങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
ആഗസ്റ്റ് 25ന് നടന്ന റാലിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് വന്‍ തിരിച്ചടി നല്‍കുമെന്ന് ഹാര്‍ദിക് പറഞ്ഞിരുന്നു. എന്നാല്‍ ഹാര്‍ദിക്കിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താനാവശ്യമായ കാരണങ്ങളെക്കുറിച്ച് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടില്ളെന്നായിരുന്നു അദ്ദേഹത്തിന്‍െറ അഭിഭാഷകരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.