പ്രസ്താവനകള്‍ നടത്തുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: ഉത്തരവാദപ്പെട്ടവര്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് മന്ത്രിമാര്‍ക്ക് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്‍െറ നിര്‍ദേശം.

വിവാദ പരാമര്‍ശം നടത്തിയ മന്ത്രിമാരായ വി.കെ സിങ്ങും, റിജിജുവും വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാലും ജനങ്ങളോട് ഉത്തരവാദിത്വമുള്ളവരും ഭരണപ്പാര്‍ട്ടിയിലെ അംഗങ്ങളുമായതിനാല്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വ്യാഖ്യാനിക്കാന്‍ പഴുതുകളുള്ള വാക്കുകള്‍ പ്രയോഗിച്ച ശേഷം പരാതിപ്പെടുന്നതില്‍ അര്‍ഥമില്ല. ഹരിയാനയിലെ സംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.

ഹരിയാനയില്‍ ദലിത് കുട്ടികളെ ചുട്ടുകൊന്ന സംഭവത്തില്‍ വി.കെ സിങ്ങിന്‍െറ പരാമര്‍ശം വിവാദമായിരുന്നു. നായക്ക് നേരെ ആരെങ്കിലും കല്ലറെിഞ്ഞാല്‍ അതിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിയല്ളെന്നായിരുന്നു സിങ്ങിന്‍്റെ പരാമര്‍ശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.