കേന്ദ്രസാഹിത്യ അക്കാദമിയിലേക്ക് എഴുത്തുകാരുടെ പ്രതിഷേധ മാര്‍ച്ച്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍െറ ഫാസിസ്റ്റ് നയങ്ങളിലും കല്‍ബുര്‍ഗിയുടെ വധത്തിലും പ്രതിഷേധിച്ച് കേന്ദ്രസാഹിത്യ അക്കാദമിയിലേക്ക് എഴുത്തുകാരുടെ മാര്‍ച്ച്. അക്കാദമി അടിയന്തര യോഗം നടക്കുന്നതിനിടെയായിരുന്നു എഴുത്തുകാരുടെ പ്രതിഷേധം. പ്ളക്കാര്‍ഡുകള്‍ കൈയിലേന്തിയും കറുത്ത തുണി കൊണ്ട് വായ്മൂടിക്കെട്ടിയും അമ്പതോളം എഴുത്തുകാരും ചിന്തകരുമാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.  രാജ്യത്തെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് എഴുത്തുകാര്‍ പുരസ്ക്കാരങ്ങള്‍ തിരിച്ച് നല്‍കുന്ന പശ്ചാത്തലത്തിലാണ് അക്കാദമി അടിയന്തര യോഗം ചേര്‍ന്നത്.

അക്കാദമിയുടെ ചെയര്‍മാനായ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നിലപാടെടുക്കണമെന്നും ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളണമെന്നും എഴുത്തുകാര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി എന്ത് നിലപാടാണ് കൈക്കൊളുന്നത് എന്നതിനനുസരിച്ചായിരിക്കും ഭാവിസമര പരിപാടികള്‍  എന്നും എഴുത്തുകാര്‍ വ്യക്തമാക്കി.

എഴുത്തുകാരുടെ വധം പോലുള്ള ഭയാനകമായ സ്ഥിതിവിശേഷം രാജ്യത്തുണ്ടായിട്ടും അക്കാദമി പോലൊരു സാംസ്കാരിക സ്ഥാപനം മൗനം ദീക്ഷിക്കുന്നത് ശരിയെല്ളെന്ന് പ്രമുഖ സാഹിത്യകാരന്‍ വിക്രം  സത്തേ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അക്കാദമി ശരിയായ നിലപാടെടുക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു.

എഴുത്തുകാരനും ചിന്തകനുമായ കല്‍ബുര്‍ഗി, നരേന്ദ്ര ധാഭോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവര്‍ വധിക്കപ്പെട്ടതിലും ദാദ്രി സംഭവത്തിലും പ്രതിഷേധിച്ച് 40 എഴുത്തുകാരാണ് ഇതുവരെ അവര്‍ക്ക് ലഭിച്ച പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.