മുംബൈ: പാക് സിനിമാ, ക്രിക്കറ്റ് താരങ്ങളെ മഹാരാഷ്ട്രയുടെ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കില്ളെന്ന് ശിവസേന. ശിവസേനയുടെ സിനിമ വിഭാഗമായ ശിവസേന ചിത്രപത് സേനയാണ് സിനിമ താരങ്ങള്‍ക്കെതിരെ രംഗത്തുവന്നത്. പാകിസ്താന്‍ സിനിമാ താരങ്ങളായ മാഹിറ ഖാന്‍, ഫവാദ് ഖാന്‍ എന്നിവരെ സിനിമയുടെ പ്രചാരണത്തിനായി മുംബൈയില്‍ കാലുകുത്താന്‍ അനുവദിക്കില്ളെന്ന് ചിത്രപത് സേന ജനറല്‍ സെക്രട്ടറി അക്ഷയ് ബര്‍ദാപുര്‍ക്കര്‍ പറഞ്ഞു. ഷാറൂഖ് ഖാന്‍െറ നായികയായി റഈസ് എന്ന സിനിമയില്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് മാഹിറ. 2014ല്‍ ഖുബ്സൂരത് എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലത്തെിയ ഫവാദ് ഖാന് കൂടുതല്‍ ചിത്രങ്ങളിലേക്ക് ക്ഷണമുണ്ട്.
മുന്‍ പാക് വിദേശകാര്യ മന്ത്രിയുടെ പുസ്തക പ്രകാശന വേളയില്‍ സുതീന്ദ്ര കുല്‍ക്കര്‍ണിയുടെ മേല്‍കരിമഷി ഒഴിച്ച് പ്രതിഷേധിച്ച ശിവസേന പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയെ മഹാരാഷ്ട്രയില്‍ പാടാന്‍ അനുവദിക്കില്ളെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ക്രിക്കറ്റ് പരമ്പരയെക്കുറിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ബി.സി.സി.ഐ ഓഫിസില്‍ അതിക്രമിച്ച് കടന്നും ശിവസേന ഭീഷണി മുഴക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.