തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിന് 10 ഏക്കര്‍ വരെ വയല്‍ നികത്തുന്നതിന് അനുമതി നല്‍കുന്ന നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി ബില്‍ തല്‍ക്കാലം കൊണ്ടുവരില്ല. മന്ത്രിസഭയുടെ പരിഗണനക്ക് വരേണ്ടിയിരുന്ന ബില്‍ പിന്‍വലിക്കുകയാണെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. യു.ഡി.എഫില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ബില്‍ പിന്‍വലിക്കുന്നത്. ബില്‍ യു.ഡി.എഫിന്‍െറ പരിഗണനക്ക് വിടാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.
നെല്‍വയല്‍ നികത്തുന്നതിന് അനുമതി നല്‍കാനായി നിയമ ഭേദഗതി വരുത്തുന്നത് വലിയ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ളെന്ന് വ്യക്തമാക്കി കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരനും നേരത്തെ ഇതിനെതിരെ രംഗത്തുവന്നിരുന്നു. എതിര്‍പ്പ് ശക്തമായതോടെ ബില്ലിനുവേണ്ടി സര്‍ക്കാര്‍ ഒരു നീക്കവും നടത്തിയിട്ടില്ളെന്നായിരുന്നു റവന്യൂമന്ത്രി അടൂര്‍ പ്രകാശ് നേരത്തെ വിശദീകരിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.