ന്യൂഡല്‍ഹി: ആര്‍.എസ്.എസ് മുഖപത്രം ഓര്‍ഗനൈസറില്‍ എഴുത്തുകാര്‍ക്കെതിരെ രൂക്ഷവിമര്‍ശം. ദാദ്രി സംഭവത്തില്‍ പ്രതിഷേധിച്ച് അവാര്‍ഡുകള്‍ തിരിച്ചുകൊടുക്കുന്നവര്‍ക്ക് പ്രത്യേകതരത്തിലുള്ള മറവിയുണ്ടെന്ന് 'സെലക്ടീവ് അമ്നേഷ്യ' എന്ന ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
ഗോധ്രയില്‍ കര്‍സേവകര്‍ കൊല്ലപ്പെട്ടപ്പോഴും 1984ല്‍ സിഖ് കൂട്ടക്കൊല നടന്നപ്പോഴും ഈ എഴുത്തുകാരൊക്കെ എവിടെയായിരുന്നു. കല്‍ബുര്‍ഗി വധം പോലുള്ള സംഭവങ്ങള്‍ ഇതിനുമുന്‍പും ഉണ്ടായിട്ടുണ്ട്. ഇടത് എഴുത്തുകാര്‍ക്ക് ചിലപ്പോള്‍ മാത്രം ഓര്‍മ്മക്കുറവ് സംഭവിക്കുന്നത് എങ്ങനെയാണെന്നും ലേഖനം ചോദിക്കുന്നു.
എല്ലാ കൊലപാതകങ്ങളും ദൗര്‍ഭാഗ്യകരവും, ക്രൂരവുമാണെന്നും നിയമം അതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമ്പോള്‍ ദാദ്രിയിലെ കൊലപാതകത്തില്‍ മാത്രം മാധ്യമങ്ങളും, മതേതരവാദികളും ഹിന്ദുക്കളുടെ വിശ്വാസങ്ങള്‍ക്ക് എതിരെയുളള അവസരമായി വിഷയത്തെ ഉപയോഗിക്കുകയാണെന്നും ഓര്‍ഗനൈസര്‍ പറയുന്നു.
അവാര്‍ഡുകള്‍ തിരിച്ചുകൊടുക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന നയന്‍താര സെഹ്ഗാള്‍ ഇടതുപക്ഷ സഹയാത്രികയാണ്. ദാദ്രി സംഭവം രാഷ്ട്രീയ ലാഭത്തിനായി മതേതരവാദികള്‍ ഉപയോഗിക്കുകയാണെന്നും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി വളര്‍ത്താന്‍ ഉപോയോഗിക്കുകയാണെന്നും ഓര്‍ഗനൈസറിലൈ മറ്റൊരു ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. ദാദ്രിയില്‍ മൃതദേഹത്തെ പോലും രാഷ്ട്രീയ ലാഭത്തിനുളള ഉപകരണമാക്കി മാറ്റിയെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.