ഫരീദാബാദ്: ഹരിയാനയില്‍ ദലിത് കുടുംബത്തിലെ നാലു പേരെ ഭൂവുടമകള്‍ ജീവനോടെ കത്തിച്ചു. അഞ്ചും ഒന്നും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങള്‍ വെന്തുമരിച്ചു. കുട്ടികളുടെ മാതാപിതാക്കള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇതില്‍ മാതാവിന്‍െറ നില ഗുരുതരമാണ്. ജാതിപ്രശ്നം കാരണമാണ് കുടുംബത്തിലെ നാലുപേരെ ഉറങ്ങിക്കിടക്കവെ തീയിട്ടത്. ഫരീദാബാദിലെ വല്ലബ്ഗഡിലെ സണ്‍പേഡില്‍ പുലര്‍ച്ചെ മൂന്നരക്കാണ് സംഭവം.
ഒരു സംഘമാളുകള്‍ ഇവരുടെ വീടിന് പെട്രോളൊഴിച്ച് തീയിടുകയായിരുന്നു. തീ പടര്‍ന്നതിന് ശേഷമാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടികള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ജാതിപരമായ ശത്രുതയാണ് ക്രൂരതക്ക് പിന്നിലെന്നാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനം. സ്ഥലത്ത് ഇപ്പോള്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.