യൂബര്‍ ടാക്സി പീഡനം: ഡ്രൈവര്‍ കുറ്റക്കാരന്‍

ന്യൂഡല്‍ഹി:  യൂബര്‍ ടാക്സി യാത്രക്കാരിയെ പീഡിപ്പിച്ച കേസില്‍ ഡ്രൈവര്‍ ശിവ്കുമാര്‍ കുറ്റക്കാരനെന്ന് കോടതി. പീഡനം, തട്ടിക്കൊണ്ടു പോകല്‍, ക്രൂരമായി പരിക്കേല്‍പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജീവപര്യന്തം തടവ് ലഭിക്കാനാണ് സാദ്ധ്യതയെന്ന് സൂചന.

 കോടതി നടപടികള്‍ക്കിടെ കുറ്റം ചുമത്തുന്ന രേഖയില്‍ ഒപ്പിടാന്‍ ശിവ്കുമാര്‍ യാദവ് വിസമ്മതിച്ചത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. പിന്നീട് കോടതിയുടെയും അഭിഭാഷകന്‍െറയും പ്രേരണ പ്രകാരമാണ് യാദവ് ഒപ്പിടാന്‍ തയാറായത്. ജയിലിലും വാഹനത്തിലും സഹതടവുകാര്‍ തന്നെ മര്‍ദിച്ചതായി ശിവ്കുമാര്‍ പരാതിപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം.  ഗുഡ്ഗാവില്‍ ഫിനാന്‍സ് എക്സിക്യുട്ടീവായി ജോലി ചെയ്തിരുന്നു യുവതിയെ യൂബര്‍ ടാക്സിയില്‍ വീട്ടിലേക്കു പോകുന്നവഴിയാണ് പീഡനത്തിന് ഇരയായത്. യാത്രക്കിടെ ഉറങ്ങിപ്പോയ യുവതിയെ പ്രതി വിജനമായ സ്ഥലത്തത്തെിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവം നടന്ന് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ഉത്തര്‍പ്രദേശ് പൊലീസ് ശിവ്കുമാറിനെ അറസ്റ്റു ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ യൂബര്‍ ടാക്സിയുടെ പ്രവര്‍ത്തനത്തിന്  വിലക്കേര്‍പ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.