ആശയ സംവാദം ആകാം അക്രമം വേണ്ട; ശിവസേനക്കെതിരെ ജെയ്റ്റ്ലി

ന്യൂഡല്‍ഹി: വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിന്  മാന്യവും സംസ്കാരവുമുള്ള മാര്‍ഗങ്ങളുണ്ടെന്ന് കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്ലി. തങ്ങളുടെ അഭിപ്രായങ്ങളും താല്‍പര്യങ്ങളും അടിച്ചേല്‍പിക്കാന്‍ വേണ്ടി ചിലര്‍ അക്രമം നടത്തുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ഇത്തരം നടപടികള്‍ വിമര്‍ശിക്കപ്പെടണം. വിവാദ പ്രസ്താവനകള്‍ നടത്തുന്നില്‍ നിന്ന് നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നും ജെയറ്റ്ലി പറഞ്ഞു.

മാന്യവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളിലൂടെ വിഷയങ്ങളെ കൈകാര്യം ചെയ്യണം. അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമ ശ്രദ്ധ ലഭിക്കുന്നത് ഇത്തരത്തിലുള്ള പ്രവര്‍ത്തനം നടത്താന്‍ കൂടുതല്‍ പേരെ പ്രേരിപ്പിക്കുന്നു. ബി.ജെ.പിയില്‍ നിന്ന് ആരും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ളെന്നും ജെയ്റ്റ്ലി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.