ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് അടുത്തുതന്നെ വരുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എം.പി. രാഹുല്‍ ഗാന്ധി അടുത്ത വര്‍ഷം മാര്‍ച്ചിലോ അതിന് മുമ്പോ കോണ്‍ഗ്രസ് അധ്യക്ഷനായി വരുമ്പോള്‍ പാര്‍ട്ടിയില്‍ പുതിയ തലമുറയായിരിക്കും ഉണ്ടാവുക. എന്നാല്‍ ഇത് എപ്പോഴാണുണ്ടാവുകയെന്ന് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും മാത്രമേ അറിയൂ എന്നും അദ്ദേഹം ഹൈദരാബാദില്‍ പി.ടി.ഐയോട് പറഞ്ഞു.
രാഹുല്‍ പ്രസിഡന്‍റായി വരുമ്പോള്‍ പാര്‍ട്ടിയില്‍ ചോരപ്പുഴ ഒഴുകില്ല. മോദി മുതിര്‍ന്ന നേതാക്കളെ കൈകാര്യം ചെയ്ത പോലെ രാഹുല്‍ ചെയ്യില്ല. എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ, ജസ്വന്ത് സിന്‍ഹ തുടങ്ങിയവരെ മോദി സൈബീരിയയിലേക്ക് അയച്ചിരിക്കുകയാണെന്നും രാജ്യസഭാ എം.പി പറഞ്ഞു.
ഈ വര്‍ഷാദ്യം രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വരുമെന്ന് ജയറാം രമേശ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പുതിയ പാര്‍ട്ടി ഘടനയും പുതിയ സംഘത്തെയും തീരുമാനിക്കുന്നത് വൈകുന്നതുകൊണ്ടാണ് സ്ഥാനമേല്‍ക്കുന്നത് നീളുന്നതെന്ന് ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.