മൗലാനാ നിസാമുദ്ദീന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും പട്നയിലെ ഇമാറത്തേ ശരീഅയുടെ തലവനും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ മൗലാനാ നിസാമുദ്ദീന്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. 1965 മുതല്‍ 98 വരെ ബിഹാര്‍, ഒഡിഷ, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ശരീഅത്ത് കുടുംബകോടതികളുടെ ആസ്ഥാനമായ പട്നയിലെ ഇമാറത്തേ ശരീഅയില്‍ അംഗമായിരുന്നു.1998ലാണ് ഇതിന്‍െറ അമീറായി ചുമതലയേറ്റത്. ദയൂബന്ദ് ദാറുല്‍ ഉലൂം മജ്ലിസേ ശൂറ അംഗം, ലഖ്നോ നദ്വതുല്‍ ഉലമ, മജ്ലിസേ മുന്‍തസമ അംഗം  എന്നീ പദവികളും വഹിച്ചുവരുകയായിരുന്നു. കേന്ദ്ര വഖഫ് കൗണ്‍സില്‍ അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1991 മുതല്‍ വ്യക്തിനിയമ ബോര്‍ഡിന്‍െറ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. ഖബറടക്കം ഞായറാഴ്ച ഉച്ചക്കു ശേഷം പട്നയില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.