ആധാര്‍ കൂടുതല്‍ മേഖലയിലേക്ക്

ന്യൂഡല്‍ഹി: നിരവധി ആശങ്കകള്‍ നിലനില്‍ക്കെ ആധാര്‍ ആറു മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതിയുടെ അനുമതി. എന്നാല്‍, ആധാര്‍ വ്യക്തികളുടെ സ്വകര്യതയുടെ  ലംഘനമാണെന്ന  കേസിലെ ഹരജിക്കാരന്‍റെ വാദം ഏഴംഗ ബെഞ്ചിന്‍റെ പരിഗണനക്ക് വിട്ടു.
നിലവില്‍ ഉള്ള ഗ്യാസ് സബ്സിഡിക്കു പുറമെ ആറു മേഖലയിലേക്ക് കൂടി ആധാര്‍ വ്യാപിപ്പിക്കാനാണ് കോടതി അനുമതി നല്‍കിയത്. വിധവാ പെന്‍ഷന്‍,വാര്‍ധക്യ പെന്‍ഷന്‍,വികലാംഗ പെന്‍ഷന്‍,തൊഴിലുറപ്പ് പദ്ധതി,പ്രൊവിഡന്‍റ് ഫണ്ട്,പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന എന്നീ മേഖലയിലേക്ക് ആണ് ഇത് വ്യാപിപ്പിക്കുന്നത്.

ആധാര്‍ രേഖകള്‍ വളരെ സുരക്ഷിതമായാണ് സൂക്ഷിച്ചിരിക്കുന്നതെന്നും ഇതിനകം തന്നെ 92 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ഇതിനായി വകയിരുത്തിയെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. വാദങ്ങള്‍ അംഗീകരിച്ച കോടതി  എന്നാല്‍, ഈ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമായി അടിച്ചേല്‍പിക്കാന്‍ പാടില്ളെന്നും ആധാര്‍ വഴി ഈ സേവനങ്ങള്‍ നല്‍കുന്നതില്‍ തെറ്റില്ളെന്നും നിരീക്ഷിച്ചു. ജസ്റ്റിസ് കെ.എസ് പുട്ടസ്വാമി, എന്‍.ജി.ഒ നാഗരിക് ചേതന മഞ്ച് എന്നിവരാണ് ആധാറിനെതിരെ കോടതിയെ സമീപിച്ചത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.