പരിസ്ഥിതി സംരക്ഷണ നിയമത്തില്‍ കര്‍ശന ഭേദഗതികളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:പരിസ്ഥിതി നിയമം കര്‍ശനമാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്‍റെ കരട് ബില്‍ പ്രസിദ്ധീകരിച്ചു. പരിസ്ഥിതി നിയമം ലംഘിക്കുന്നവര്‍ക്ക് ഇരുപത് കോടി രൂപ പിഴയും ജീവപര്യന്തം തടവുമാണ് ശിക്ഷ. ക്വാറി ഖനനം മേഖലകള്‍ക്കും കരട് ബില്ലില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് കിലോമീറ്ററിനുള്ളില്‍ പരിസ്ഥിതി നാശം വരുത്തിയാല്‍ അഞ്ചുകോടി മുതല്‍ പത്തുകോടിവരെ പിഴ ഈടാക്കും. പരിസ്ഥിതി നാശം 10 ഏക്കറിന് മുകളിലാണെങ്കില്‍ ഇരുപത് കോടിരൂപയാണ് പിഴയടക്കേണ്ടി വരിക. ബില്ലില്‍ രണ്ടു ദിവസം കൂടി ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം.

ജില്ലാ ജഡ്ജി അധ്യക്ഷനായിട്ടുള്ള കമ്മിറ്റിയാണ് ഇത് സംബന്ധിച്ചുള്ള തീരുമാനമെടുക്കുക. ശിക്ഷയുമായി ബന്ധപ്പെട്ട അപ്പീലുകള്‍ ഹരിത ട്രൈബ്യൂണല്‍ വഴി മാത്രമായിരിക്കും സ്വീകരിക്കുക. അപ്പീല്‍ നല്‍കണമെങ്കില്‍ പിഴയുടെ 75 ശതമാനം കെട്ടിവെക്കുകയും വേണം.

നിലവില്‍ 1986ലെ പരിസ്ഥിതി സംരക്ഷണ നിയമമാണ് നടപ്പിലാക്കുന്നത്. ഇതുപ്രകാരം പരിസ്ഥിതി നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും അഞ്ചുവര്‍ഷം വരെ തടവുമാണ് ശിക്ഷ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.