പഞ്ചാബി എഴുത്തുകാരി ദലിപ് കൗര്‍ തിവാന പത്മശ്രീ തിരിച്ചു നല്‍കുന്നു

ചണ്ഡിഗഢ്: അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭീഷണി നേരിടുന്നതിനാല്‍ പത്മശ്രീ തിരിച്ചു നല്‍കുകയാണെന്ന് പ്രശസ്ത പഞ്ചാബി എഴുത്തുകാരി ദലിപ് കൗര്‍ തിവാന. ബുദ്ധന്‍െറയും ഗുരുനാനാക്കിന്‍െറയും നാട്ടില്‍ 1984ല്‍ സിഖുകാര്‍ക്കും പിന്നീട് മുസ്ലിംകള്‍ക്കും എതിരെ നടന്ന വര്‍ഗീയ ആക്രമണങ്ങള്‍ സമൂഹത്തിനും രാജ്യത്തിനും അപമാനകരമാണെന്ന് ദലിപ് കൗര്‍ പ്രസ്താവനയില്‍ പറഞ്ഞു. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവരെ കൊല്ലുന്നത് ലോകത്തിന്‍െറ മുന്നില്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കും. രാഷ്ട്രീയത്തിലും സമൂഹത്തിത്തിലും വര്‍ഗീയത വളര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കിയ നയന്‍താര സഹ്ഗാള്‍ ഉള്‍പ്പെടെയുള്ള എഴുത്തുകാര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായും ദലിപ് കൗര്‍ പ്രസ്താവനയില്‍ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നെന്ന് ആരോപിച്ച് നിരവധി എഴുത്തുകാര്‍ പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കിയിരുന്നു. പത്മ പുരസ്കാരം തിരികെ നല്‍കുന്ന ആദ്യ എഴുത്തുകാരിയാണ് ദലിപ് കൗര്‍. ഇന്ത്യയിലെ നാലാമത്തെ പരമോന്നത പുരസ്കാരമായ പത്മശ്രീ 2004ലാണ് ദലിപ് കൗറിന് ലഭിച്ചത്.  1971ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിരുന്നു.
 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.