മുംബൈ: ഡോക്ടര്‍ മരിച്ചുവെന്ന് വിധിയെഴുതിയയാള്‍ മോര്‍ച്ചറിയിലേക്കുള്ള വഴിമധ്യേ ഉണര്‍ന്നെണീറ്റു. മുംബൈ സുലോചന ഷെട്ടി മാര്‍ഗിലെ സിയോണ്‍ ഹോസ്പിറ്റലിലാണ് സംഭവം. വഴിയരികെ അബോധാവസ്ഥയില്‍ കണ്ടത്തെിയ അജ്ഞാതനായ 45കാരനാണ് മരണത്തിന്‍െറ വഴിയില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചുനടന്നത്. ഇയാളിപ്പോള്‍ ഇതേ ആശുപത്രിയില്‍ ഇ.എന്‍.ടി വിഭാഗത്തിന്‍െറ ചികിത്സയിലാണ്.
ഞായറാഴ്ച രാവിലെ 11 മണിയോടെ സുലോചന ഷെട്ടി മാര്‍ഗിലെ ബസ്സ്റ്റേപ്പില്‍ അബോധാവസ്ഥയില്‍ കണ്ടത്തെിയയാളെ പൊലീസാണ് സിയോണ്‍ ഹോസ്പിറ്റലിലത്തെിച്ചത്. നാഡിമിടിപ്പ് പരിശോധിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. റോഹന്‍ റോഹ്കര്‍ രോഗി മരിച്ചതായി അറിയിക്കുകയായിരുന്നു. കാഷ്വാലിറ്റി വാര്‍ഡ് ഡയറിയില്‍ മരണം രേഖപ്പെടുത്തിയശേഷം വെള്ളപുതപ്പിച്ചാണ് ‘മൃതദേഹം’ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍, ആശുപത്രി ജീവനക്കാരെ ഞെട്ടിച്ചുകൊണ്ട് സ്ട്രെച്ചറില്‍ കിടത്തിയയാള്‍ ശ്വസിക്കാന്‍ തുടങ്ങുകയായിരുന്നു. ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് കുതിച്ചത്തെിയ ഡോക്ടര്‍ ഉടന്‍തന്നെ രോഗിയെ ഇ.എന്‍.ടി വിഭാഗത്തിലേക്ക് മാറ്റിയശേഷം പൊലീസിന് നല്‍കാനുള്ള ഡത്തെ് ഇന്‍റിമേഷന്‍ റിപ്പോര്‍ട്ടും കാഷ്വാലിറ്റി വാര്‍ഡ് ഡയറിയടക്കമുള്ള ആശുപത്രിരേഖകളും നശിപ്പിച്ചതായി അന്വേഷണത്തിനത്തെിയ സിയോണ്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ യേശുദാസ് ഗോദെ പറഞ്ഞു.
ഡോക്ടര്‍ രോഗിയുടെ നാഡിപരിശോധന മാത്രം നടത്തിയാണ് മരണം സ്ഥിരീകരിച്ചതെന്നും സംഭവം അന്വേഷിക്കാനത്തെിയ പെലീസ് ഓഫിസറെ ആശുപത്രിക്ക് അകത്തേക്ക് കടത്തിവിട്ടില്ളെന്നും പൊലീസ് പറഞ്ഞു. രണ്ട് മണിക്കൂര്‍ കാഷ്വാലിറ്റിയില്‍ കിടത്തിയ ശേഷം വീണ്ടും പരിശോധന നടത്തി മരണം ഉറപ്പുവരുത്തണമെന്നാണ് ചട്ടം. പുതിയ ആളായതിനാല്‍ ഇത്തരം ഘട്ടത്തില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ഡോക്ടര്‍ക്ക് അറിയുമായിരുന്നില്ളെന്ന വിശദീകരണമാണ് ഹോസ്പിറ്റല്‍ അധികൃതര്‍ നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.