അമ്മാന്‍: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ജോര്‍ഡന്‍ പ്രധാനമന്ത്രി അബ്ദുല്ല അന്നസൂറും തമ്മില്‍ കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്‍െറ ഭാഗമായി കഴിഞ്ഞ ദിവസം ജോര്‍ഡനിലത്തെിയ രാഷ്ട്രപതി മേഖലയെ പിടിച്ചുലച്ച സിറിയന്‍ പ്രശ്നം, ഐ.എസ് ഭീഷണി ഉള്‍പ്പെടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ജനീവ കരാര്‍ അംഗീകരിച്ചുള്ള ദീര്‍ഘദൂര പരിഹാരമാണ് സിറിയ തേടുന്നതെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. ചരക്കു കടത്ത്, നയതന്ത്രജ്ഞരുടെ പരിശീലനം, വിവരസാങ്കേതികത, സാംസ്കാരിക കൈമാറ്റം, മാധ്യമം തുടങ്ങിയ വിഷയങ്ങളില്‍ ആറു ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. പ്രതിനിധിതല ചര്‍ച്ചയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.