റെയില്‍വേ ഇ-ടിക്കറ്റ് ബുക്കിങ് 15 മിനിറ്റ് കൂടി നീട്ടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ഇ^ടിക്കറ്റ് ബുക്കിങ്ങിന്‍െറ സമയം നീട്ടി. 15 മിനിറ്റാണ് സമയം നീട്ടിയത്. ഇതോടെ രാത്രി 11.45 വരെ ഇനി ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റില്‍ ബുക്കിങ് സൗകര്യം ലഭ്യമാകും.

ടിക്കറ്റ് ബുക്കിങ്ങിന്‍െറ വേഗത കൂട്ടാന്‍ എച്ച്.പിയുടെ പുതിയ സെര്‍വര്‍ സംവിധാനിച്ചിട്ടുണ്ടെന്നും ഐ.ആര്‍.സി.ടി.സി അറിയിച്ചു. സിംഗപ്പൂരില്‍ നിന്നാണ് സെര്‍വര്‍ കൊണ്ടുവന്നത്. ഈ വര്‍ഷമാദ്യം രണ്ട് ലിനക്സ് സെര്‍വര്‍ ഐ.ആര്‍.സി.ടി.സി സ്ഥാപിച്ചിരുന്നു.

സെപ്റ്റംബര്‍ 20നാണ് പുതിയ സെര്‍വറിന്‍െറ സഹായം ഐ.ആര്‍.സി.ടി.സിക്ക് ലഭിച്ചത്. ഇതോടെ ദിവസവും അറ്റകുറ്റ പണികള്‍ക്കായി 45 മിനിറ്റ് മാത്രമേ ഇനി സൈറ്റിന്‍െറ സേവനം നിര്‍ത്തിവെക്കൂ. നേരത്തെ ഇത് ഒരു മണിക്കൂറായിരുന്നു; രാത്രി 11.30 മുതല്‍ 12.30 വരെ.

മൂന്നു കോടി ഉപഭോക്താക്കള്‍ ഐ.ആര്‍.സി.ടി.സിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ദിനേന അഞ്ചര ലക്ഷത്തിനും ആറ് ലക്ഷത്തിനും ഇടയില്‍ ബുക്കിങ് ഈ വെബ്സെറ്റിലൂടെ നടക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.