നോയിഡ: ദാദ്രി കൊലപാതകവുമായി ബന്ധപ്പെട്ട് ട്വിറ്ററിലെ വര്‍ഗീയ പോസ്റ്റുകളും ചിത്രങ്ങളും പിന്‍വലിക്കണമെന്ന് ഉത്തര്‍പ്രദേശ് പൊലീസ്. മുഹമ്മദ് അഖ് ലാഖിന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ അപ്ലോഡ് ചെയ്ത ഫോട്ടോകളും ടെക്സ്റ്റുകളും നീക്കം ചെയ്യാനാവശ്യപ്പെട്ടാണ് ട്വിറ്ററിന് കത്തെഴുതിയത്. മതവിദ്വേഷവും സാമുദായിക സംഘര്‍ഷവുമുണ്ടാക്കുന്ന എല്ലാ അക്കൗണ്ടുകളും ബ്ളോക് ചെയ്യാനും അക്കൗണ്ട് ഉടമകളെ കുറിച്ച് വിവരം നല്‍കാനുമാണ് ട്വിറ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് പശുവിനെ കൊന്ന് ഇറച്ചി കഴിച്ചെന്ന് ആരോപിച്ച് ബിസാദ ഗ്രാമത്തില്‍ ജനക്കൂട്ടം മുഹമ്മദ് അഖ് ലാക്കിനെ അടിച്ചുകൊന്നത്.
വന്‍തോതില്‍ ആസൂത്രണം നടത്തിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകോപനകരമായ വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് ഗൗതംനഗര്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.പി സിങ് പഞ്ഞു. പ്രദേശത്തെ സമാധാന അന്തരീക്ഷം നശിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു. അതേസമയം ഗോവധത്തിന്‍െറ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പരത്തിയതിന് ബാദല്‍പൂര്‍ ജില്ലയില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചത്ത പശുവിനെ കര്‍ഷകന്‍ കുഴിച്ചിട്ട സംഭവം ഗോവധമെന്ന രൂപത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.