മോദിയുടെ പൊള്ളയായ വാഗ്ദാനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ല -സോണിയ

പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊള്ളയായ വാഗ്ദാനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ളെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ബിഹാര്‍ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തില്‍ പുതിയ ദിശ നിര്‍ണയിക്കുന്ന ഒന്നായിരിക്കും. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്^ ജെ.ഡി.യു^ ആര്‍.ജെ.ഡി പാര്‍ട്ടികളുടെ വിശാല സഖ്യത്തിന് വോട്ട് ചെയ്യണമെന്നും സോണിയ അഭ്യര്‍ഥിച്ചു. ബിഹാറിലെ കഹാല്‍ഗഡില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സ്വന്തം രാജ്യത്ത് താമസിക്കുന്നതിനെക്കാള്‍ വിദേശ രാജ്യങ്ങളില്‍ തങ്ങാനും ശക്തരായവരെ മാത്രം ആശ്ളേഷിക്കാനുമാണ് മോദിക്ക് താല്‍പര്യം. എന്‍.ഡി.എ സര്‍ക്കാരിന് വ്യവസായികളോട് മാത്രമെ താല്‍പര്യമുള്ളൂവെന്നും സോണിയ പറഞ്ഞു. ദരിദ്രരായ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും എതിരാണ് ബി.ജെ.പി സര്‍ക്കാരിന്‍െറ നയങ്ങളെന്നും സോണിയ ആരോപിച്ചു.

സര്‍ക്കാരിന്‍െറ തെറ്റായ നയങ്ങള്‍ രാജ്യത്ത് പണപ്പെരുപ്പം കൂട്ടാനും യുവാക്കളില്‍ വലിയൊരു വിഭാഗത്തെ തൊഴില്‍ രഹിതരാക്കാനും മാത്രമെ സഹായിക്കൂ. ദലിതര്‍ക്കും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും ലഭിക്കുന്ന സംവരണം ഭരണഘടന അനുശാസിക്കുന്നതാണെന്നും അതാര്‍ക്കും ഇല്ലാതാക്കാനാവില്ളെന്നും സോണിയ ചൂണ്ടിക്കാട്ടി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.