കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനിടെയുണ്ടായ ആക്രമണത്തില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുര്‍ഷിദാബാദ് ജില്ലയില്‍ ഗ്രാമപഞ്ചായത്ത്, മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പിനിടെയാണ്ആക്രമണം പൊട്ടിപ്പുറപ്പെട്ടത്.
മുര്‍ഷിദാബാദ് ജില്ലയിലെ പത്തര്‍ഘട്ട ഗ്രാമ പഞ്ചായത്തിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. ഇങ്കാതുര്‍ മൊണ്ടല്‍ (26), ഫുട്കര്‍ മൊണ്ടല്‍ (27) എന്നിവരാണ് മരിച്ചത്. ഇവരുടെ നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബോംബെറിയുകയായിരുന്നു എന്നാണ് ആരോപണം. ഖാജു മൊണ്ടലാണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. തൃണമൂല്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് വക്താവ് അശോക് ദാസ് അറിയിച്ചു.
ബിധാന്‍നഗര്‍, അസാന്‍സോള്‍ മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിനിടയിലും ആക്രമണങ്ങളുണ്ടായി. യഥാക്രമം സാള്‍ട്ട് ലേക്ക് പ്രദേശത്തും ബര്‍ധ് വാന്‍ ജില്ലയിലുമുള്ള സ്ഥലങ്ങലാണ് ഇത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്തുകള്‍ പിടിച്ചെടുത്ത് അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് സി.പി.എം പറഞ്ഞു. പൊലീസിന്‍െറ സാന്നിദ്ധ്യത്തിലായിരുന്നു നിയമലംഘനം നടന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവുകളില്‍ ഉടനീളം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണെന്ന് സി.പി.എം നേതാവ് ബങ്സഗോപാല്‍ ചൗധുരി ആരോപിച്ചു.
തെരഞ്ഞെടുപ്പ് നടക്കുന്ന ഈ സ്ഥലങ്ങളിലേക്ക് സംസ്ഥാനത്തിന്‍െറ മറ്റ് ഭാഗങ്ങളില്‍ നിന്നും നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.