ദാദ്രി: പശുവിന്‍െറ ഇറച്ചി കഴിച്ചെന്ന് ആരോപിച്ച് യു.പിയിലെ ദാദ്രിയില്‍ മധ്യവയസ്കനെ കൊലപ്പെടുത്തിയ സായുധ സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍. 20കാരായ വിശാല്‍ റാണ, ശിവം കുമാര്‍ എന്നിവരെയാണ് യു.പി പൊലീസ് പിടികൂടിയത്.
വിശാല്‍ കൊലപാതകത്തിന്‍െറ മുഖ്യ ആസൂത്രകരിലൊരാള്‍ ആണ്. അഖ് ലാഖിനെയും കുടുംബത്തെയും ആക്രമിക്കാന്‍ രഹസ്യ യോഗം ഇയാള്‍ വിളിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ പങ്കാളികളെന്ന് സംശയിക്കുന്ന ഒമ്പതു പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തിങ്കളാഴ്ചയാണ് പശുവിന്‍െറ ഇറച്ചി കഴിച്ചെന്നാരോപിച്ച് സായുധസംഘം വീടുകയറി ബിസാരയിലെ മുഹമ്മദ് അഖ്ലാഖിനെ (50) അടിച്ചു കൊന്നത്. ന്യൂഡല്‍ഹി നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലെ യു.പിയിലെ ദാദ്രിയില്‍ ആണ് സംഭവം. വീട്ടില്‍ പശു ഇറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന് ക്ഷേത്രത്തിലെ മൈക്കിലൂടെ വിളിച്ചു പറയുന്നതു കേട്ട് സംഘടിച്ചെ ത്തിയവരാണ് കൊലപാതകം നടത്തിയത്. മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ മകന്‍ ദാനിഷ് ആശുപത്രിയിലാണ്. 18കാരിയായ മകളെ മാനഭംഗപ്പെടുത്താനും അക്രമിസഘം ശ്രമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.