ലക്നോ: ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് യു.പിയിലെ ദാദ്രിയില്‍ 50കാരനെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രധാനമന്ത്രിക്കെതിരെ അഖിലേഷ് യാദവ്. കൊലക്കെതിരില്‍ രാജ്യത്തുടനീളം പ്രതിഷേധം അലയടിക്കവെയാണ് മോദിക്കുനേരെ യു.പി മുഖ്യമന്ത്രിയുടെ വെല്ലുവിളി. രാജ്യത്തുനിന്നുള്ള ബീഫ് കയറ്റുമതി നിരോധിക്കാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു മോദിയോടുള്ള അഖിലേഷ് യാദവിന്‍റെ ചോദ്യം.
രാജ്യത്തെ മതേതരത്വം തകര്‍ക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുകയാണ്. അവരാണ് ഇത്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇവര്‍ സംസാരിക്കുന്നത് ‘പിങ്ക് റെവല്യൂഷ’നെ കുറിച്ചാണ്. താങ്കള്‍ ഇപ്പോള്‍ ഭരണകൂടത്തിന്‍റെ ഭാഗമാണല്ളോ? അതുകൊണ്ട് ബീഫ് കയറ്റുമതി നിരോധിക്കണം. കയറ്റുമതി നിരോധത്തിന് പിന്തുണ തേടുകയും വേണം ^യാദവ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
സ്വന്തം രാജ്യത്തെ പുറംലോകത്ത് മാര്‍ക്കറ്റ് ചെയ്യുന്നവര്‍ സ്വന്തം രാജ്യത്തെ ജനങ്ങള്‍ രാവിലെയും വൈകിട്ടും എന്തൊക്കെയാണ് കഴിക്കുന്നതെന്നുകൂടി അറിഞ്ഞിരിക്കണമെന്നും അഖിലേഷ് പരിഹസിച്ചു.
ഡല്‍ഹിയുടെ പ്രാന്തപ്രദേശമായ ദാദ്രിയില്‍ തിങ്കളാഴ്ച രാത്രിയാണ് ബീഫ് കഴിച്ചെന്ന് ആരോപിച്ച് അഖ് ലാഖ് എന്നയാളെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. അഖ് ലാഖിന്‍റെ 22 കാരനായ മകനെ ആക്രമിക്കുകയും മകളെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇഖ് ലാഖിന്‍റെ മകന്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. മൈക്കിലൂടെ വിളിച്ചു പറഞ്ഞാണ് ആക്രമണത്തിന് ആളെക്കൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.