ജൈന മതാചാരമായ 'സന്താര'ക്ക് സുപ്രീംകോടതി അനുമതി

ന്യൂഡല്‍ഹി: ജൈന മതാചാരമായ 'സന്താര' നിരോധിച്ച ഹൈകോടതി വിധിക്ക് സുപ്രീംകോടതിയുടെ സ്റ്റേ. 'സന്താര'യെ ആത്മഹത്യ ശ്രമത്തില്‍ ഉള്‍പ്പെടുത്തി നിരോധിച്ച രാജസ്ഥാന്‍ ഹൈകോടതി വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഭക്ഷണവും വെള്ളവും പൂര്‍ണമായി ത്യജിച്ച് മരണം വരിക്കുന്ന ജൈന മതാചാരമാണ് 'സന്താര'. 
 
'സന്താര' ആചാരത്തിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് സുപ്രിംകോടതിയുടെ ഉത്തരവ്. ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമാണ് ഹൈകോടതി വിധിയെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 
 
'സന്താര' നിരോധിച്ച രാജസ്ഥാന്‍ ഹൈകോടതി വിധി സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. കഴിഞ്ഞയാഴ്ച ജയ് പുരില്‍ ആയിരത്തോളം വരുന്ന ജൈന മതവിശ്വാസികള്‍ 'ആത്മഹത്യ കുറ്റകരമാണ്, സന്താര മതപരമാണ്' എന്നെഴുതിയ ബാനറുമായി തെരുവില്‍ പ്രതിഷേധിച്ചിരുന്നു. 
 
നിയമവിരുദ്ധ പ്രവര്‍ത്തനമാണെന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാനില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകനാണ് സന്താരക്കെതിരെ ഹൈകോടതിയില്‍ ഹരജി നല്‍കിയത്. 

24മത് തീര്‍ഥങ്കരനായ മഹാവീരയാണ് ജൈന ആത്മീയതയുടെ പൂര്‍ണതയായ 'സന്താര അഥവ സലേഖാന' നടപ്പാക്കിയത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.