വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ചതിന് കാംബ്ലിക്കും ഭാര്യക്കുമെതിരെ കേസ്

മുംബൈ: വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ചെന്ന കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കും ഭാര്യക്കുമെതിരെ കേസ്. ശമ്പളം ചോദിച്ചതിന് കാംബ്ലിയും ഭാര്യ ആന്‍ഡ്രിയയും മര്‍ദ്ദിച്ചെന്ന് വീട്ടുജോലിക്കാരി സോണി പരാതിയില്‍ പറയുന്നു. ശമ്പളം ചോദിച്ചതിന് മൂന്ന് ദിവസം മുറിയില്‍ പൂട്ടിയിട്ടു. രണ്ട് വര്‍ഷമായി ശമ്പളം നല്‍കിയിട്ടില്ല. റൂമില്‍ നിന്ന് പുറത്തിറക്കിയ ശേഷം ഇനി ജോലിക്ക് ഹാജരാകരുതെന്ന് നിര്‍ദേശിച്ചതായും രണ്ടു വര്‍ഷമായി കാംബ്ലിയുടെ വീട്ടില്‍ ജോലിക്കാരിയായ സോണി പരാതിപ്പെട്ടു.

ബാന്ദ്ര പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 342, 504, 506, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.