ന്യൂഡല്‍ഹി: സംവരണം ആവശ്യപ്പെട്ട് ഗുജറാത്തില്‍ പട്ടേല്‍ വിഭാഗം നടത്തുന്ന പ്രതിഷേധത്തിലുണ്ടായ ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിജിയുടെയും പട്ടേലിന്‍െറയും നാട്ടില്‍ അക്രമം നടക്കാന്‍ പാടില്ലാത്തതാണെന്ന് 'മോദി മന്‍ കി ബാത്' പരിപാടിയില്‍ പറഞ്ഞു. വികസനമാണ്, സംവരണമല്ല രാജ്യത്തെ മുന്നോട്ടു നയിക്കേണ്ടത്. കുറച്ചുദിവസങ്ങള്‍ക്കു മുമ്പുണ്ടായ പ്രതിഷേധം നിയന്ത്രിക്കാന്‍ ഗുജറാത്ത് ജനതക്ക് സാധിച്ചു. രാജ്യത്തെ മുഴുവന്‍ വേദനിപ്പിക്കുന്നതായിരുന്നു ഗുജറാത്തില്‍ നടന്ന ആക്രമണമെന്നും മോദി പറഞ്ഞു.
പട്ടേല്‍ വിഭാഗത്തിന് സംവരണം ആവശ്യപ്പെട്ട് കുറച്ചുദിവസങ്ങളായി ഗുജറാത്തില്‍ സമരം നടന്നു വരികയാണ്. സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പത്തുപേരാണ് ഇതുവരെ മരിച്ചത്.
ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് ഇനിയുണ്ടാവി െല്ലന്ന് മോദി പറഞ്ഞു. കര്‍ഷകരുമായി ധാരണയിലെത്തിയ ശേഷമേ ഓര്‍ഡിനന്‍സുമായി മുന്നോട്ടുപോകൂ. 13 കേന്ദ്ര നിയമങ്ങളെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിലേക്ക് കൊണ്ടുവരും. കര്‍ഷകര്‍ക്ക് ഗുണകരകമായ രീതിയില്‍ നിയമം ഭേദഗതി ചെയ്യും. ഇതിലൂടെ കര്‍ഷകരുടെ തെറ്റിദ്ധാരണ മാറ്റിയെടുക്കാന്‍ സാധിക്കും. ജയ് ജവാന്‍, ജയ് കിസാന്‍ എന്നുള്ളത് ഞങ്ങളുടെ മുദ്രാവാക്യമല്ല, പ്രതിജ്ഞയാണെന്നും മോദി വ്യക്തമാക്കി.
ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സില്‍ നിന്ന് തല്‍ക്കാലത്തേക്ക് പിന്‍വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. കര്‍ഷകരുടെ എതിര്‍പ്പുണ്ടായാല്‍ അത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന് ബി.ജെ.പി ഭയക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.