ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തോറെ ജെറോമിന് ഡെങ്കിപ്പനി. രണ്ട് ദിവസം മുമ്പാണ് ജെറോമിന് രോഗം സ്ഥിരീകരിച്ചത്. ജെറോമിന്‍്റെ ആരോഗ്യം നിരീക്ഷിക്കാന്‍ രണ്ടു സൈനിക ഡോക്ടര്‍മാരെ ഇറ്റലി ഇന്ത്യയിലേക്കു അയച്ചു. ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ളെന്നും ഇറ്റാലിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയില്‍ നടക്കുന്ന നിയമനടപടികള്‍ വഴിമുട്ടിച്ച് കടല്‍ക്കൊലയുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകളുമായി മുന്നോട്ടുപോകരുതെന്നും പുതുതായി കേസുകളൊന്നും രജിസ്റ്റര്‍ ചെയ്യരുതെന്നും കടല്‍ക്കേസുകള്‍ക്കുള്ള അന്താരാഷ്ട്ര ട്രൈബ്യൂണല്‍ (ഇന്‍റര്‍നാഷനല്‍ ട്രൈബ്യൂണല്‍ ഫോര്‍ ദ ലോ ഓഫ് ദ സീ) ഇടക്കാല ഉത്തരവിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട തല്‍സ്ഥിതി നിലനിര്‍ത്താന്‍ ഇന്ത്യയോടും ഇറ്റലിയോടും ആവശ്യപ്പെട്ട ട്രൈബ്യൂണല്‍ മുഴുവന്‍ രേഖകളും സെപ്റ്റംബര്‍ 24നകം ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
21 അംഗ ട്രൈബ്യൂണലില്‍ അധ്യക്ഷന്‍ അടക്കം 15 പേര്‍ ഇടക്കാല വിധി അംഗീകരിച്ചപ്പോള്‍ ഉപാധ്യക്ഷന്‍ അടക്കം ആറു പേര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. വിധി അംഗീകരിക്കുമെന്ന് ഇന്ത്യ പ്രതികരിച്ചു. കസ്റ്റഡിയിലുള്ള ഇറ്റാലിയന്‍ നാവികനെ മോചിപ്പിക്കണമെന്ന നിരന്തര ആവശ്യം അംഗീകരിക്കപ്പെടാത്തതിനാല്‍ വിധി ഇറ്റലിക്ക് തിരിച്ചടിയാണെന്നും ആഭ്യന്തര മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ നിയമനടപടികള്‍ നടന്നുകൊണ്ടിരിക്കെ ഇക്കഴിഞ്ഞ ജൂലൈ 25നാണ് കടല്‍ക്കൊല കേസുമായി ഇറ്റലി ട്രൈബ്യൂണലിനെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.