പട്നയില്‍ കെജ് രിവാളിന് നേരെ പ്രതിഷേധം

പട്ന: ബിഹാറില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ പ്രതിഷേധം. പട്ന വിമാനത്താവളത്തില്‍വെച്ച് അണ്ണാ ഹസാരെയുടെ അനുയായികളാണ് കെജ്രിവാളിനെ കരിങ്കൊടി കാണിച്ചതെന്ന് റിപ്പോര്‍ട്ട്.

സേവനാവകാശ നിയമം നടപ്പാക്കിയതിന്‍െറ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനാണ് കെജ്രിവാള്‍ പട്നയിലെ ത്തിയത്. ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു കെജ്രിവാള്‍.

കഴിഞ്ഞയാഴ്ച്ച ആംആദ്മി സര്‍ക്കാര്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിതീഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.