ശ്രീനഗര്‍: ഹുര്‍റിയത്ത് നേതാവ് സയ്യിദ് അലിഷാ ഗീലാനിയെ വീണ്ടും വീട്ടു തടങ്കലിലാക്കി. തടവിനെതിരെ പ്രതിഷേധിച്ച അനുകൂലികള്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തികയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
ശ്രീനഗറില്‍ സെമിനാറില്‍ പങ്കെടുക്കാനിരിക്കെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഗീലാനിയെ വീട്ടുതടങ്കലിലാക്കിയത്. നേരത്തെ വീട്ടു തടങ്കലിലായിരുന്ന ഗീലാനിയെ വ്യാഴാഴ്ച മോചിപ്പിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച നമസ്്്കാരത്തില്‍ പങ്കെടുക്കാന്‍ പൊലീസ് അനുവദിച്ചില്ളെന്ന് ഓള്‍ പാര്‍ട്ടീസ് ഹുര്‍റിയത്ത് കോണ്‍ഗ്രസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
അതേസമയം കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വീട്ടു തടങ്കലിലാക്കിയ ഹുര്‍റിയത്ത് നേതാവ് ഷബീര്‍ ലോണിനെ വിട്ടയച്ചു. പാകിസ്താന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് സര്‍താജ് അസീസുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയിലത്തെിയ ഷബീര്‍ ഷാ, ബിലാല്‍ ലോണ്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം വീട്ടുതടങ്കലിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.