ഹുര്‍റിയത്ത് നേതാവ് ബിലാല്‍ ലോണ്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: കശ്മീര്‍ വിഘടനവാദി സംഘടനയായ ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാവ് ബിലാല്‍ ലോണ്‍ കസ്റ്റഡിയില്‍. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ചാണ് ബിലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അദ്ദേഹത്തെ തെക്കന്‍ ഡല്‍ഹിയിലെ വാടക വീട്ടിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. ഇന്ത്യ^പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ച സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് ബിലാല്‍ ലോണിനെ കസ്റ്റഡിയിലെടുത്തത്.

പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസുമായി കൂടിക്കാഴ്ച നടത്തുവാന്‍ ഡല്‍ഹിയിലെത്തിയ കശ്മീര്‍ വിമത നേതാവ് ഷബീര്‍ ഷായെ രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ പൊലീസ് തടഞ്ഞുവെച്ചിരുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ഡല്‍ഹിയിലെത്തുന്ന കശ്മീര്‍ നേതാക്കളെ പാക് പ്രതിനിധിയുമായുള്ള കൂടിക്കാഴ്ചക്ക് ഇന്ത്യ അനുവദിക്കില്ളെന്നാണ് സൂചന.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.