ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടുമിടിഞ്ഞതോടെ പെട്രോളിനും ഡീസലിനും വില കുറയാന്‍ സാധ്യത. രാജ്യാന്തരവിപണിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് 40 ഡോളറായാണ് കുറഞ്ഞത്. ആറര വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ ക്രൂഡിന്‍്റെ വില.
യു.എസിലെ എണ്ണ സ്റ്റോക്ക് ഉയര്‍ന്നതും ഡിമാന്‍ഡ് കുറഞ്ഞതും ക്രൂഡ് ഓയില്‍ (വെസ്റ്റ് ടെക്സസ് ഇന്‍്റര്‍മീഡിയറ്റ്) വില ബാരലിന് 40.48 ഡോളര്‍ നിലവാരത്തിലത്തെിച്ചു. രാജ്യാന്തര വ്യാപാരത്തിന്‍്റെ മാനദണ്ഡമായി കണക്കാക്കുന്ന ബ്രെന്‍്റ് ക്രൂഡിന്‍്റെ വില ബാരലിന്(159 ലീറ്റര്‍) 46.91 ഡോളറായി.
അതേസമയം, ഡോളറിനെതിരെയുള്ള വിപണന മൂല്യ അടിസ്ഥാനപ്പെടുത്തിയുള്ള രൂപയുടെ വില നിലവാരം കുറയുന്നതിനാല്‍ ഇന്ധന വിലയിടിവിന്‍്റെ നേട്ടം പൂര്‍ണമായി ലഭിക്കില്ളെന്നും അനുമാനിക്കപ്പെടുന്നുണ്ട്. രൂപയുടെ മൂല്യം കുറയുമ്പോള്‍ ഇറക്കുമതി ചെലവ് ഉയരുമെന്നതിനാലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.