കാശ്മീര്‍ വിമത നേതാവ് ഷബീര്‍ ഷായെ തടഞ്ഞുവെച്ചു

ന്യൂഡല്‍ഹി: ഇന്ത്യ^പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച അനിശ്ചിതത്വത്തില്‍ തുടരവെ പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഡല്‍ഹിയിലത്തെിയ കശ്മീര്‍ വിമത നേതാവ് ഷബീര്‍ ഷായെ ഡല്‍ഹി വിമാനത്താവളത്തില്‍ പൊലീസ് തടഞ്ഞുവെച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ഡല്‍ഹിയിലത്തെുന്ന കശ്മീര്‍ നേതാക്കളെ പാക് പ്രതിനിധിയുമായുള്ള കൂടിക്കാഴ്ചക്ക് ഇന്ത്യ അനുവദിക്കില്ളെന്നാണ് സൂചന.

അതിനിടെ ഇന്ത്യ പാക് ചര്‍ച്ച സംബന്ധിച്ച് ഇതുവരെ വ്യക്തമായ തീരുമാനമെടുത്തിട്ടില്ല. കശ്മീര്‍ വിമത നേതാക്കളുമായി കൂടിക്കാഴ്ച നടത്തരുതെന്ന് ഇന്ത്യ നേരത്തെ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാകിസ്താന്‍ ഇത് സവീകരിക്കാന്‍ തയാറാകാത്തതിനാലാണ് ചര്‍ച്ച വഴിമുട്ടിയത്. ചര്‍ച്ച റദ്ദാക്കിയതയി ഇരു രാജ്യങ്ങളും ഒൗപചാരികമായി പ്രഖ്യാപിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.