മാഗി നിരോധത്തിന് താല്‍കാലിക സ്റ്റേ

മുംബൈ: മാഗി നൂഡ്ല്‍സിന് ഏര്‍പ്പെടുത്തിയ നിരോധം ബോംബെ ഹൈകോടതി താല്‍കാലികമായി നീക്കി. ആറാഴ്ചത്തേക്കാണ് മാഗിക്ക് കോടതി ഇളവ് നല്‍കിയിരിക്കുന്നത്.  മാഗി നിരോധം ഭരണഘടനാ വിരുദ്ധമാണെന്നും വ്യാപാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും കാണിച്ച് നെസ്ലെ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. ന്യൂഡില്‍സ് സാമ്പിളുകള്‍ വീണ്ടും പരിശോധിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പരിശോധന ഫലം വരുന്നതു വരെ മാഗി വില്‍ക്കാന്‍ പാടില്ല. അംഗീകൃത ലാബുകളിലല്ല പരിശോധന നടത്തിയിരിക്കുന്നതെന്നും കോടതി പറഞ്ഞു.  പരിശോധനക്കെടുത്ത സാമ്പിളുകള്‍ ഗുണനിലവാരമുള്ള ലബോറട്ടറികളിലല്ല പരിശോധിച്ചതെന്നായിരുന്നു നെസ്ലെയുടെ വാദം.

ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അസോസിയേഷന്‍ ഓഫ് ഇന്ത്യക്ക് (എഫ്.എസ്.എസ്.എ.ഐ) മാഗി നിരോധിക്കാനുള്ള അധികാരത്തെയും ഹൈകോടതി ചോദ്യം ചെയ്തു. ജസ്റ്റിസുമാരായ വി.എം. കനാഡെ, ബര്‍ഗസ് കൊളാബാവാല എന്നിവരടങ്ങിയ ബെഞ്ചാണ് മാഗി നിരോധനം താല്‍കാലികമായി റദ്ദാക്കിയത്. ജൂണ്‍ അഞ്ചിനാണ് മാഗി നൂഡില്‍സ് രാജ്യത്ത് നിരോധിച്ചത്. ഈയത്തിന്‍്റെ അളവ് അനുവദനീയമായതിലും വളരെ കൂടുതലാണെന്ന് പരിശോധനയില്‍ കണ്ടെ ത്തിയതിനെ തുടര്‍ന്നാണ് മാഗി നൂഡില്‍സ് ഇന്ത്യയില്‍ നിരോധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.