ന്യൂഡല്‍ഹി: ലളിത് മോദി വിവാദത്തില്‍ പ്രക്ഷുബ്ദമായ പാര്‍ലമെന്‍റിന്‍െറ വര്‍ഷകാല സമ്മേളനം ഇന്ന് ഉച്ചയോടെ അനിശ്ചിതമായി പിരിഞ്ഞു. ചരക്ക്സേവന നികുതി ബില്‍ ഉള്‍പെടെ അതീവഗൗരവമായ ബില്ലുകളില്‍ നിയമനിര്‍മ്മാണം സാധിക്കാതെയാണ് സമ്മേളനം അവസാനിച്ചത്. ആരോപണ വിധേയരായ സുഷമാ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ, വ്യാപം അഴിമതിക്കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവര്‍ രാജിവെക്കാതെ സഹകരിക്കില്ളെന്ന നിലപാട് സ്വീകരിച്ചാണ് പ്രതിപക്ഷം ഇന്നും സഭയിലെത്തിയത്.
ജൂലൈ 21ന് ആരംഭിച്ച വര്‍ഷകാല സമ്മേളനം പൂര്‍ണമായും പ്രതിപക്ഷ ബഹളത്തില്‍ മുങ്ങുകയായിരുന്നു. സര്‍ക്കാറിന്‍െറ നയസമീപനങ്ങളിലുള്ള പ്രതിഷേധം മൂലം 18 ദിവസവും പാര്‍ലമെന്‍റ് നടപടികള്‍ നടന്നിരുന്നില്ല. പാര്‍ലമെന്‍റ് സമ്മേളിക്കുന്നതിന് ഓരോ മിനിറ്റിനും ചെലവാകുന്നത് 20,000 രൂപയാണ്. അതായത് നികുതിദായകരുടെ 35 കോടി രൂപയാണ് ഈ വര്‍ഷകാല സമ്മേളനത്തിന് തുലഞ്ഞത്.
ഇന്ന് രാവിലെ കാബിനറ്റ് യോഗം ചേര്‍ന്നെങ്കിലും രാജ്യസഭയില്‍ ചരക്ക്സേവന ബില്‍ പാസാക്കുന്നതിനായി പ്രത്യേക പാര്‍ലമെന്‍റ് വിളിക്കുന്നതിനെ പറ്റി തീരുമാനമായില്ല. പാര്‍ലമെന്‍റ് നടപടികള്‍ തടസ്സപ്പെടുത്തുന്നതിനെതിരെ ഭരണകക്ഷിയായ ബി.ജെ.പിയും അതിന്‍്റെ സഖ്യകക്ഷികളും സേവ് ഡെമോക്രസി എന്ന മാര്‍ച്ച് സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.