മുംബൈ കടലില്‍ '1000 രൂപ'യുടെ ചാകര

മുംബൈ: പണം മരത്തില്‍ കായ്കില്ളെന്നത് ശരിയാണ്. എന്നാല്‍ പണം കടലിലൂടെ  ഒഴുകി വന്നാലോ? മുംബൈയില്‍ പണം ആയിരത്തിന്‍െറ നോട്ടുകളായി കടലിലൂടെ ഒഴുകി വന്നു. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിലാണ് സംഭവം. ജലത്തിന് മുകളിലൂടെ ആയിരത്തിന്‍െറ നോട്ടുകള്‍ ഒഴുകി വരുന്നത് കണ്ട മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് എടുത്ത് ചാടി. കടലിലൂടെ പണം വരുന്നുണ്ടെന്നറിഞ്ഞതോടെ നിരവധിയാളുകള്‍ സ്ഥലത്തേക്ക് ഒഴുകിയത്തെി. അല്‍പസമയത്തിനകം അവിടം ജനനിബിഡമായി. പലരും കടലില്‍ മുങ്ങിത്തപ്പി. സംഭവം അറിഞ്ഞത്തെിയ പൊലീസ് വേണ്ട ക്രമീകരണങ്ങള്‍ നടത്തി നോട്ടിനായി കടലില്‍ ചാടിയവര്‍ക്ക് സുരക്ഷയൊരുക്കി കാത്തിരുന്നു.


എന്നാല്‍ പണം എവിടെ നിന്നത്തെിയതെന്ന ആര്‍ക്കും അറിയില്ല. ഇതിനെ കുറിച്ച് നിറം പിടിപ്പിച്ച നിരവധി കഥകളാണ് പരക്കുന്നത്. കൊള്ളക്കാര്‍ പണം കടലിലേക്ക് വലിച്ചെറിഞ്ഞതെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ മതപരമായ ചടങ്ങിലേക്ക് പണം കൊണ്ടുണ്ടാക്കിയ സമ്മാനം കടലില്‍ വീണതാവാമെന്ന് പറയപ്പെടുന്ന കഥകളും പ്രചരിച്ചിട്ടുണ്ട്. പൊലീസ് ഇതൊന്നും സ്ഥിരീകരിച്ചിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിച്ചുവിട്ട് ഭാവിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയുള്ളവര്‍ പണം കടലില്‍ ഒഴുക്കിയതാവാമെന്നുമുള്ള കഥകളും പറയുന്നുണ്ട്.  നോട്ടുകള്‍ കിട്ടിയവരില്‍ ചിലരാകട്ടെ പണവുമായി സ്ഥലം വിട്ടു.

ആദ്യം മത്സ്യത്തൊഴിലാളികളിലാണ് നോട്ടുകള്‍ കണ്ടത്. പിന്നീട് പല സ്ഥലങ്ങളില്‍ നിന്നും നിരവധിയാളുകളാണ് വന്നത്. മണിക്കൂറുകള്‍ കരയിലിരുന്ന് നോട്ടുകള്‍ ഇനിയും വരുമോയെന്ന് നോക്കിയതിന് ശേഷമാണ് പലരും സ്ഥലം വിട്ടത്. കിട്ടിയ പണം പള്ളിയിലേക്ക് സംഭാവന ചെയ്യുമെന്നാണ് ഒരാള്‍ പറഞ്ഞത്. പലര്‍ക്കും 1000 മുതല്‍ 3000 രൂപവരെ കിട്ടിയിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.