ന്യൂഡല്‍ഹി: ലളിത് മോദി വിഷയത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ ശക്തമായി ആഞ്ഞടിച്ച് കോണ്‍ഗ്രസ്. മോദി സുഷമ സ്വരാജിന്‍െറ കുടുംബത്തിന് പണം നല്‍കിയിട്ടുണ്ടെന്നും അത് എത്ര രൂപയാണെന്ന് വെളിപ്പെടുത്തണമെന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി ആരോപിച്ചു. മോഷ്ടാവിനെ പോലെയാണ് സുഷമ പ്രവര്‍ത്തിച്ചത്. ഇടപാടുകള്‍ ആരെയും അറിയിച്ചില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവര്‍ മികച്ച പ്രസംഗമാണ് പാര്‍ലമെന്‍്റില്‍ നടത്തിയതെങ്കിലും അത് വെറും പൊള്ളയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. തന്‍്റെ സ്ഥാനത്ത് സോണിയാ ഗാന്ധിയായിരുന്നുവെങ്കില്‍ മോദിയുടെ ഭാര്യയെ സഹായിക്കുമായിരുന്നില്ളേ എന്നാണ് സുഷമ ചോദിച്ചത്. എന്നാല്‍ ഞാന്‍ പറയുന്നു സഹായിക്കില്ല -രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
സുഷമ നാടകം കളിക്കുകയാണെന്നും അവര്‍ അതില്‍ സമര്‍ഥയാണെന്നും കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി പറഞ്ഞു. 25 പേരെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ കോണ്‍ഗ്രസ് നടത്തിയ ധര്‍ണക്കിടെയാണ് സുഷമക്കെതിരെ സോണിയ ആഞ്ഞടിച്ചത്. പാര്‍ലമെന്‍റിന് മുന്നിലുള്ള ഗാന്ധി പ്രതിമക്കടുത്താണ് കോണ്‍ഗ്രസ് ധര്‍ണ നടത്തിയത്. ലളിത് മോദി വിവാദത്തില്‍ സുഷമ സ്വരാജ് ലോക്സഭയില്‍ കഴിഞ്ഞദിവസം പ്രസ്താവന നടത്തിയിരുന്നു. ലളിത് മോദിയെ സഹായിച്ചിട്ടില്ളെന്നും കാന്‍സര്‍ രോഗിയും ഇന്ത്യക്കാരിയുമായ അയാളുടെ ഭാര്യയുടെ ചികിത്സക്ക് മാത്രമാണ് ഇടപെട്ടതെന്നും മന്ത്രി പറഞ്ഞു. ‘ഒരു കാന്‍സര്‍ രോഗിയെ സഹായിക്കുന്നത് തെറ്റാണെങ്കില്‍ ആ തെറ്റ് സമ്മതിക്കുന്നു. മാനുഷിക പരിഗണന വെച്ചുള്ള നടപടി മാത്രമാണ് അത്. എന്‍െറ സ്ഥാനത്ത് സോണിയ ഗാന്ധി ആയിരുന്നുവെങ്കിലും അതുതന്നെയാണ് ചെയ്യുകയെന്ന് ഉറപ്പാണ്’-വികാരവിക്ഷോഭത്തോടെയായിരുന്നു സുഷമയുടെ വാക്കുകള്‍. ഒഴിഞ്ഞ പ്രതിപക്ഷ ബെഞ്ചുകളെ നോക്കിയായിരുന്നു സുഷമയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.