കേന്ദ്രജീവനക്കാരുടെ സര്‍വിസ് ബുക്കില്‍ ആധാര്‍നമ്പര്‍ ചേര്‍ക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ആധാര്‍നമ്പര്‍ സര്‍വിസ് ബുക്കില്‍ രേഖപ്പെടുത്തണമെന്ന് എല്ലാ മന്ത്രാലയങ്ങളോടും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടിയെക്കുറിച്ച് മന്ത്രാലയങ്ങള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും പേഴ്സനല്‍കാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ബയോഡാറ്റ, നിയമന-സ്ഥലംമാറ്റ വിവരങ്ങള്‍, സുരക്ഷാപരമായ വിശദാംശങ്ങള്‍, സേവനവിവരങ്ങള്‍, ആരോഗ്യപദ്ധതി, എല്‍.ടി.എ തുടങ്ങിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കേന്ദ്രജീവനക്കാരുടെ സര്‍വിസ് ബുക്. ഹാജറിന് ബയോമെട്രിക് സംവിധാനം കൊണ്ടുവന്നതിനു പുറമെ, ആധാര്‍ വിവരങ്ങള്‍ ഇതിനകം പല വകുപ്പും ഒൗദ്യോഗികരേഖകളുടെ ഭാഗമാക്കിക്കഴിഞ്ഞിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.