ന്യൂഡല്‍ഹി: അധ്യാപക നിയമന കുംഭകോണത്തില്‍ കുറ്റക്കാരനാക്കി 10 വര്‍ഷം തടവിനു ശിക്ഷിച്ചത് ചോദ്യംചെയ്ത് മുന്‍ ഹരിയാന മുഖ്യമന്ത്രി ഓംപ്രകാശ് ചൗതാലയും മകന്‍ അജയ് സിങ് ചൗതാലയുമുള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. അപ്പീലുകള്‍ തള്ളുകയാണെന്ന് ജസ്റ്റിസുമാരായ എഫ്.എം.ഐ. ഖലീഫുല്ല, ശിവകീര്‍ത്തി സിങ് എന്നിവരുടെ ബെഞ്ച് പ്രഖ്യാപിച്ചു. അതേസമയം, ആവശ്യമെങ്കില്‍ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി പരോളിനായി ഡല്‍ഹി ഹൈകോടതിയെ സമീപിക്കാമെന്നും നിര്‍ദേശിച്ചു.
ഹൈകോടതി വിധി ചോദ്യം ചെയ്താണ് തടവില്‍ കഴിയുന്ന 80കാരനായ ചൗതാലയും മകനുമുള്‍പ്പെടെയുള്ളവര്‍ സുപ്രീംകോടതിയെ സമീപിച്ചത്. 2000ത്തില്‍ 3,206 ജൂനിയര്‍ ബേസിക് ട്രെയ്ന്‍ഡ് അധ്യാപകരെ അനധികൃതമായി നിയമിച്ചതില്‍ കുറ്റക്കാരാണെന്ന് കണ്ടത്തെി, ചൗതാലയും മകനും രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരുമുള്‍പ്പെടെ 55 പേരെ 2013 ജനുവരി 13നാണ് വിചാരണ കോടതി ശിക്ഷിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമക്കല്‍ ഉള്‍പ്പെടെയുള്ളവയായിരുന്നു കുറ്റങ്ങള്‍. രാജ്യത്തെ ഞെട്ടിക്കുന്ന സ്ഥിതിയാണ് കേസ് വെളിപ്പെടുത്തുന്നതെന്ന് ചൂണ്ടിക്കാട്ടി മാര്‍ച്ച് അഞ്ചിന് ചൗതാലയുടെയും മകന്‍െറയും മറ്റു മൂന്നുപോരുടെയും ശിക്ഷ ഹൈകോടതി ശരിവെക്കുകയായിരുന്നു. മറ്റ് 50 പേരുടെ ശിക്ഷ രണ്ടുവര്‍ഷം തടവാക്കി കോടതി നിജപ്പെടുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.