ന്യൂഡല്‍ഹി: കിലോമീറ്ററുകള്‍ക്കപ്പുറം അകലെ കാത്തുകിടക്കുന്ന ശരീരത്തില്‍ തുടിക്കാന്‍ ഡല്‍ഹി കരോള്‍ ബാഗിലെ ആശുപത്രിയില്‍നിന്ന് ഹൃദയം പറന്നെത്തി.57കാരന്‍െറ ജീവനറ്റ ശരീരത്തില്‍നിന്ന് മരണത്തിന്‍െറ തണുപ്പ് അരിച്ചുകയറുംമുമ്പ് അടര്‍ത്തിയെടുത്ത ഹൃദയവുമായി സാകേതിലെ ആശുപത്രി ലക്ഷ്യമാക്കി ഡല്‍ഹിയുടെ തിരക്കേറിയ നിരത്തിലൂടെ വാഹനം പാഞ്ഞു. ദൂരത്തെ തോല്‍പിച്ച മനസ്സുറപ്പിന് 20 കിലോമീറ്റര്‍ താണ്ടാന്‍ 16 മിനിറ്റ് മതിയായിരുന്നു. മസ്തിഷ്കമരണം സംഭവിച്ച 57കാരന്‍െറ ഹൃദയവും മറ്റ് അവയവങ്ങളുമാണ് ആറുപേര്‍ക്ക് മാറ്റിവെച്ചത്.
അവയവങ്ങളെ കാത്തിരിക്കുന്ന ശരീരങ്ങളിലേക്ക് അതിവേഗം എത്തിക്കാന്‍ ഗതാഗതക്കുരുക്കില്ലാത്ത വഴിയൊരുക്കുന്നതില്‍ ആശുപത്രി അധികൃതര്‍ക്കൊപ്പം ഡല്‍ഹി പൊലീസും കൈകോര്‍ത്തു.
സാകേതിലെ മാക്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിക്കാണ് ഹൃദയം കൈമാറിയത്. കരോള്‍ ബാഗിലെ ബി.എല്‍ കപൂര്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍നിന്ന് മാക്സ് ആശുപത്രിയിലേക്കുള്ള 20 കിലോമീറ്റര്‍ റെക്കോഡ് വേഗത്തിലാണ് വാഹനം താണ്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.