അഹ്മദാബാദ്: മൂന്നുമാസത്തെ ജാമ്യത്തിനുശേഷം ഗുജറാത്ത് കലാപക്കേസിലെ മുഖ്യ പ്രതികളിലൊരാളായ ബജ്റംഗ്ദള്‍ നേതാവ് ബാബു ബജ്റംഗി വീണ്ടും ജയിലിലേക്ക്. കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഇദ്ദേഹം നേത്രരോഗ പരിശോധനക്കായാണ് കഴിഞ്ഞ ഏപ്രിലില്‍ ജാമ്യത്തിലിറങ്ങിയത്. ജാമ്യക്കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച അഹ്മദാബാദിലെ സബര്‍മതി ജയിലില്‍ തിരിച്ചത്തെിയത്.
ഇദ്ദേഹത്തിന്‍െറ കാഴ്ച അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ചെന്നൈയിലെ നേത്രരോഗ വിദഗ്ധനെ അടിയന്തരമായി കാണിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് അഭിഭാഷകന്‍ കോടതിയെ സമീപിച്ച് നീണ്ടകാലത്തെ ജാമ്യം നേടിയത്. മുന്‍ മന്ത്രി മായ കൊട്നാനി ഉള്‍പ്പെടെ 30 പേരാണ് ഗുജറാത്ത് കാലപക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. എന്നാല്‍, ഇവരില്‍ പലരും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍നിന്ന് നീണ്ടകാലത്തെ ജാമ്യം നേടുകയാണ് ചെയ്യുന്നത്. ബാബു ബജ്റംഗിയുടെ ജാമ്യവുമായി ബന്ധപ്പെട്ടും വിമര്‍ശമുയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.