കൊല്‍ക്കത്തയില്‍ നാടന്‍ ബോംബ് പൊട്ടി നാലുവയസ്സുകാരന്‍ മരിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നാടന്‍ ബോംബ് പൊട്ടിത്തെറിച്ച് നാലുവയസ്സുകാരന്‍ മരിച്ചു. തല്ലാ പാര്‍ക്ക് പ്രദേശത്ത് തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഭൂട്ടോ മൊല്ല എന്ന കുട്ടിയാണ് മരിച്ചത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി പന്താണെന്ന് തെറ്റിദ്ധരിച്ച് ബോംബ് കൈയിലെടുക്കുകയായിരുന്നു. പൊട്ടാത്ത രണ്ട് ബോംബുകള്‍ സ്ഥലത്തുനിന്നും കണ്ടെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ആശുപത്രിയില്‍ വെച്ചാണ് കുട്ടി മരിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.