ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിക്കും സുഭാഷ്ചന്ദ്രബോസിനും എതിരായ പരാമര്‍ശത്തില്‍ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവിനെതിരെ പാര്‍ലമെന്‍റ് പ്രമേയം പാസാക്കുന്നതില്‍ പ്രഥമ ദൃഷ്ട്യാ തെറ്റില്ലെന്ന് സുപ്രീംകോടതി. മഹാത്മാ ഗന്ധി ബ്രിട്ടീഷ് ഏജന്‍റാണെന്നും സുഭാഷ് ചന്ദ്രബോസ് ജപ്പാന്‍ ഏജന്‍റാണെന്നുമുള്ള കട്ജുവിന്‍െറ പ്രസ്താവനയെ അപലപിച്ചാണ് പാര്‍ലമെന്‍റ് പ്രമേയം കൊണ്ടുവന്നത്. പൊതുവായി പ്രകടിപ്പിച്ച അഭിപ്രായത്തില്‍ വിമര്‍ശം നേരിടാന്‍ കട്ജു തയാറാവണമെന്ന് കോടതി ആവശ്യപ്പെട്ടു.
പ്രമേയം പാസാക്കുന്നതിനെതിരെ കട്ജു സമര്‍പ്പിച്ച ഹരജിയില്‍ തീര്‍പ്പുകല്‍പിക്കുന്നതിന് സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനായ ഫാലി എസ്. നരിമാന്‍െറയും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയുടെയും സഹായം തേടി.
ഈ വിഷയത്തില്‍ തന്‍െറ ഭാഗം കേള്‍ക്കാതെ പ്രമേയം പാസാക്കാനുള്ള പാര്‍ലമെന്‍റ് അംഗങ്ങളുടെ സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് കട്ജു വാദിച്ചു. മാര്‍ച്ച് 10 ന് ഫേസ്ബുക്കിലെ രണ്ട് പോസ്റ്റുകളിലൂടെയാണ് കട്ജു മഹാത്മാ ഗാന്ധിക്കും സുഭാഷ് ചന്ദ്രബോസിനുമെതിരെ വിമര്‍ശമുന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.