ന്യൂഡല്‍ഹി: ലോക്സഭയിലെ കേവല ഭൂരിപക്ഷത്തിന്‍െറ ബലത്തില്‍ ഉത്തരവാദിത്തം മറന്ന് അഹങ്കരിക്കാന്‍ മോദിസര്‍ക്കാറിനെ അനുവദിക്കില്ളെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി. ധിക്കാരത്തിന്‍െറ സ്വരം നടപ്പില്ളെന്ന് രണ്ടാഴ്ചയായി തുടരുന്ന പാര്‍ലമെന്‍റ് സ്തംഭനത്തിന്‍െറ പശ്ചാത്തലത്തില്‍ വിളിച്ച കോണ്‍ഗ്രസ് എം.പിമാരുടെ യോഗത്തില്‍ അവര്‍ പറഞ്ഞു. 14 മാസത്തെ ഭരണത്തിലെ പിഴവുകള്‍ അക്കമിട്ടു നിരത്തി മോദിസര്‍ക്കാറിനെ ഇത്ര രൂക്ഷമായി സോണിയ വിമര്‍ശിക്കുന്നത് ഇതാദ്യമാണ്. കേവല ഭൂരിപക്ഷത്തിന്‍െറ പേരില്‍ ധിക്കാരം കാട്ടുകയാണ്. ആദ്യം പാര്‍ലമെന്‍റിനെ മറികടന്ന് ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവന്നു. നിയമനിര്‍മാണത്തിനുള്ള ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിശോധനക്ക് വിടാന്‍ തയാറാവുന്നില്ല. ഒരു കേന്ദ്രമന്ത്രിയും രണ്ടു ബി.ജെ.പി മുഖ്യമന്ത്രിമാരും ഉള്‍പ്പെട്ട ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം പറ്റില്ല, ചര്‍ച്ച നടത്താമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പ്രധാനമന്ത്രി വിദഗ്ധനായ ഒരു സെയില്‍സ്മാനാണ്. വാര്‍ത്തകളുടെ തലക്കെട്ട് കൃത്യമായി പിടിച്ചെടുക്കാന്‍ അറിയാം. സൂത്രശാലിയായ വാര്‍ത്താ മാനേജര്‍. പദ്ധതികള്‍ നന്നായി പുതിയ പാക്കറ്റിലാക്കി ഇറക്കാനും വിരുതുണ്ട്. യു.പി.എ സര്‍ക്കാറിന്‍െറ പദ്ധതികള്‍ക്ക് പുതിയ പേരിടാതെ ഒരു ദിവസംപോലും കടന്നുപോകുന്നില്ല. അതേക്കുറിച്ച് പരാതിയില്ല. പക്ഷേ, ബഹുഭൂരിപക്ഷത്തിന്‍െറ ചെലവില്‍ ചുരുക്കം ചിലര്‍ക്ക് തടിച്ചുകൊഴുക്കാന്‍ അവസരം നല്‍കുന്ന ഏര്‍പ്പാടാണ് പിന്നാമ്പുറത്ത്.
വിളകള്‍ക്ക് താങ്ങുവില വര്‍ധിപ്പിക്കുന്നില്ല. ഗോതമ്പ് വന്‍തോതില്‍ ഇറക്കുമതിചെയ്യാന്‍ പോകുന്നു. ‘ഇന്ത്യയില്‍ നിര്‍മിക്കാ’മെന്ന പരിപാടി കര്‍ഷകര്‍ക്ക് ബാധകമല്ളേ എന്ന് സോണിയ ചോദിച്ചു. റബര്‍, നാളികേരം, കാപ്പി, തേയില കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. സന്നദ്ധ സംഘടനകള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുന്നു. ചില ആശയങ്ങള്‍ക്ക് പണയപ്പെടുത്തിയ മാതിരിയാണ് മാനവശേഷി വികസന മന്ത്രാലയത്തിന്‍െറ പ്രവര്‍ത്തനം. വിദ്യാലയങ്ങളുടെ സ്വയംഭരണ സ്വാതന്ത്ര്യത്തിലും സര്‍ക്കാര്‍ കത്തിവെക്കുന്നു.
പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അവഗണിച്ച് മൗനവ്രതം തുടരുന്ന പ്രധാനമന്ത്രി, തനിക്ക് അങ്ങേയറ്റത്തെ ധാര്‍മികതയും പ്രതിബദ്ധതയും അവകാശപ്പെട്ടതുകൊണ്ടായില്ല. യു.പി.എ ഭരിച്ച കാലത്ത് നിരന്തരം പാര്‍ലമെന്‍റ് സ്തംഭിപ്പിച്ചവരാണ് ഇപ്പോള്‍ ചര്‍ച്ചയുടെ പ്രാധാന്യത്തെക്കുറിച്ച് വിലപിക്കുന്നതെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.