എ.എ.പി, ബിജെ.പി പോസ്റ്റര്‍ യുദ്ധത്തിനെതിരെ വ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും തമ്മിലുള്ള പോസ്റ്റര്‍യുദ്ധത്തിനെതിരെ തലസ്ഥാനനഗരിയിലെ വോട്ടര്‍മാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള എ.എ.പിയുടെ നിലപാടുകളാണ് ഡല്‍ഹിസര്‍ക്കാരിന്‍െറ പോസ്റ്ററുകളില്‍ പ്രതിഫലിക്കുന്നത്. പ്രധാനമന്ത്രിസാര്‍ എന്ന അഭിസംബോധന ചെയ്യുന്ന എ.എ.പി പോസ്റ്ററുകള്‍ക്ക് കെജ് രിവാള്‍ സാര്‍ എന്ന അഭിസംബോധന ചെയ്യുന്ന പോസ്റ്ററുകള്‍ ഉയര്‍ത്തിയാണ് ബി.ജെ.പി മറുപടി പറയുന്നത്. പരസ്യപ്രചരണത്തിനുവേണ്ടി എ.എ.പി സര്‍ക്കാര്‍ ഇപ്രാവശ്യത്തെ ബജറ്റില്‍ 525 കോടിരൂപ നീക്കിവെച്ചതാണ് ബി.ജെ.പിയുടെ പ്രധാന ആയുധം. ഈ തുക സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സി.സി.ടി.വി കാമറ ഘടിപ്പിക്കുന്നതിനും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുമായി ചെലവഴിക്കണമെന്നാണ് ബി.ജെ.പിയുടെ വാദം.

ബി.ജെ.പിയുടെ വാദങ്ങള്‍ക്ക് മറുപടിയും മറുവാദങ്ങളുമായി എ.എ.പി വീണ്ടും പോസ്റ്ററുകളുമായി രംഗത്തത്തെിയിട്ടുണ്ട്.

എന്തായാലും സാധാരണക്കാരന്‍െറ നികുതിപ്പണമെടുത്ത് പോസ്റ്റര്‍യുദ്ധം നടത്തുന്ന ഡല്‍ഹിസര്‍ക്കാരിന്‍െറ നിലപാടില്‍ വോട്ടര്‍മാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. ഹോര്‍ഡിങുകളെ രാഷ്ട്രീയ ആയുധമാക്കുന്നതിന് പകരം വിജ്ഞാനപ്രദമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കണമെന്നാണ് ഭൂരിഭാഗം ഡല്‍ഹിനിവാസികളും അഭിപ്രായപ്പെടുന്നത്.
രാഷ്ട്രീയ ലാഭത്തിനുവേണ്ടി നികുതിദായകന്‍െറ പണം ചെലവാക്കുന്നത് സുപ്രീകോടതിയുടെ പുതിയ ചട്ടത്തിന് എതിരാണെന്ന് കെജ് രിവാള്‍ സര്‍ക്കാരിന് ഡല്‍ഹി ഹൈകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.