മുംബൈ: സിനിമയില്‍ ചില വാക്കുകള്‍ ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചു. പഹല്‍ജ് നിഹ്ലാനി സി.ബി.എഫ്.സി. ചെയര്‍പേഴ്സണായി ചുമതലയേറ്റ ശേഷമാണ് ചില വാക്കുകള്‍ അശ്ളീലവും അസഭ്യവുമാണെന്ന് കാണിച്ച് പട്ടിക പുറത്തിറക്കിയത്. മുംബൈയില്‍ കഴിഞ്ഞ ദിവസം കൂടിയ യോഗമാണ് വാക്കുകള്‍ക്കുള്ള നിരോധം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഭൂരിപക്ഷം അംഗങ്ങളും നിരോധിതവാക്കുകളുടെ പട്ടികയെ ശക്തമായി എതിര്‍ത്തു. സിനിമയുടെ സവിശേഷ സാഹചര്യത്തിലാണ് വാക്കുകള്‍ വിലയിരുത്തേണ്ടത് എന്നായിരുന്നു സി.ബി.എഫ്.സി യോഗത്തിലെ ഭൂരിപക്ഷം അംഗങ്ങളും വിലയിരുത്തിയത്. വാക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധം പൊതുസമൂഹത്തിലും പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.