ലഫ്. ജനറല്‍ എം.എം.എസ് റായി കരസേന ഉപമേധാവി

ന്യൂഡല്‍ഹി: കരസേനക്ക് പുതിയ മൂന്ന് കമാന്‍ഡര്‍മാര്‍. ഉപമേധാവിയായി ലഫ്. ജനറല്‍ എം.എം.എസ് റായി, കിഴക്കന്‍ കമാന്‍ഡ് തലവനായി ലഫ്. ജനറല്‍ പ്രവീണ്‍ ബക്ഷി, ട്രെയിനിങ് കമാന്‍ഡ് ചീഫായി ലഫ്. ജനറല്‍ പി.എം ഹാരിസ് എന്നിവരെയാണ് നിയമിച്ചത്. കരസേന തലവന്‍ ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് അടുത്തവര്‍ഷം ഡിസംബര്‍ 31ന് വിരമിക്കുമ്പോള്‍ സേനയിലെ സീനിയോരിറ്റി കീഴ്വഴക്കം അനുസരിച്ച് ജനറലാകാന്‍ സാധ്യതയുള്ളയാളാണ് ബക്ഷി. ബക്ഷി കരസേന മേധാവിയായാല്‍ കിഴക്കന്‍ കമാന്‍ഡില്‍നിന്ന് തലവനാകുന്ന തുടര്‍ച്ചയായ നാലാമനാകും അദ്ദേഹം. നിലവിലെ ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്, അദ്ദേഹത്തിന് മുമ്പുണ്ടായിരുന്ന ബിക്രം സിങ്, വി.കെ സിങ് എന്നിവരും കിഴക്കന്‍ കമാന്‍ഡ് തലവന്മാരായിരുന്നു. ഉപമേധാവിയായ ലഫ്. ജനറല്‍ റായിയും കിഴക്കന്‍ കമാന്‍ഡ് തലവനായിരുന്നു. 11 കോര്‍പ്സ് കമാന്‍ഡറായിരുന്നു പരിശീലന കമാന്‍ഡ് മേധാവിയായ ഹാരിസ്. ആറ് മേഖലാ കമാന്‍ഡുകളും ഒരു പരിശീലന കമാന്‍ഡുമായി ഏഴ് കമാന്‍ഡുകളാണ് 11.8 ലക്ഷത്തോളം സൈനികരുള്ള കരസേനക്കുള്ളത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.