ന്യൂഡല്‍ഹി: അമിത അളവില്‍ ഈയത്തിന്‍െറ അംശം കണ്ടത്തെിയതിനെ തുടര്‍ന്ന് നിരോധിച്ച മാഗി നൂഡ്ല്‍സ് വൈകാതെ വിപണിയില്‍ തിരിച്ചത്തെിക്കുമെന്ന് നെസ് ലെ ഇന്ത്യയുടെ പുതിയ മേധാവി സുരേഷ് നാരായണന്‍. വിവാദത്തെ തുടര്‍ന്ന് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട എത്യാനി ബെനറ്റിന് പകരക്കാരനായി നിയമിതനായ സുരേഷ് ശനിയാഴ്ചയാണ് ചുമതലയേറ്റത്. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാഗി നൂഡ്ല്‍സ് കൂടാതെ ചോക്ളറ്റ്, മധുരപലഹാരങ്ങള്‍ എന്നിവയുടെ നിര്‍മാണം തുടങ്ങാനും കമ്പനി തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിരോധവുമായി ബന്ധപ്പെട്ട വിഷയം കോടതി പരിഗണനയിലായതിനാല്‍ അഭിപ്രായം പറയാന്‍ വിസമ്മതിച്ചു. മാഗിക്ക് നിരോധം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്ര ഭക്ഷ്യ നിയന്ത്രണ അതോറിറ്റിയുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമ്പനി നല്‍കിയ ഹരജി മുംബൈ കോടതിയുടെ പരിഗണനയിലാണ്. ആഗസ്റ്റ് മൂന്നിന് വിധി പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.