ഭീകരവാദ സംഘടനകളുടെ ഭീഷണിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കേന്ദ്രയോഗം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഭീഷണി തടയുന്നതിനായി കേന്ദ്ര ആഭ്യന്തരസെക്രട്ടറി എല്‍.സി. ഗോയല്‍ വിളിച്ചു ചേര്‍ത്ത യോഗം ഡല്‍ഹിയില്‍. കേരളം അടക്കം പത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡി.ജി.പിമാരും ആഭ്യന്തരസെക്രട്ടറിമാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ നിന്ന് ഐ.എസിന്‍റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രാലയം നേരത്തെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഐ.എസ് ഭീഷണി തടയുന്നതിന് പുതിയ നയം രൂപീകരിക്കുന്നതിന്‍റെ ഭാഗമായാണ് യോഗം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.